Thursday, December 21, 2006

ബാലുശ്ശേരിയില്‍ എങ്ങനെ എത്താം?

റോഡു മാര്‍ഗം:

കോഴിക്കോട്‌ മൊഫ്യുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകള്‍ ലഭ്യമാണ്‌.ഇപ്പോഴത്തെ നിരക്ക്‌ പ്രകാരം കോഴിക്കോട്ടു നിന്നും പന്ത്രണ്ടു രൂപ്‌ ടിക്കറ്റില്‍ ബാലുശ്ശേരിയില്‍ എത്താം. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വളരെ വിരളമാണ്‌. ഇതു കൂടാതെ ബാലുശ്ശേരി വഴി കടന്നു പോകുന്ന ബസ്സുകളിലും (താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്‌, കല്ലാനോട്‌ എന്നിവിടങ്ങളിലേക്ക്‌ പോകുന്ന) കയറിയാല്‍ ബാലുശ്ശേരിയില്‍ ഇറങ്ങാം

ട്രയിന്‍ മാര്‍ഗം:

എറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍ കൊയിലാണ്ടി ആണെങ്കിലും എക്സ്പ്രസ്സ്‌ ട്രയിനുകള്‍ എല്ലാം ഇവിടെ നിര്‍ത്തില്ല. അതിനാല്‍ കോഴിക്കോട്‌ സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ മൊഫ്യുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബാലുശ്ശേരിയില്‍ വരാം.

വ്യോമമാര്‍ഗം:

മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ ആണ്‌ അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര/ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്‌. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി മുഖാന്തിരം പ്രൈവറ്റ്‌ സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാലുശ്ശേരിയില്‍ എത്താം.

1 comment:

കല്ലേച്ചി|kallechi said...
This comment has been removed by a blog administrator.