Wednesday, December 20, 2006

ഹരീഷിന്റെ കവിത - ആ ഓര്‍മ്മകള്‍

ആ ഓര്‍മ്മകള്‍

ഓര്‍മ്മകള്‍, സൗരഭം പരത്തുന്ന പുഷ്പങ്ങള്‍
ഓര്‍മ്മകള്‍, വര്‍ണവിസ്മയം ഒരുക്കുന്ന മഴവില്ലുകള്‍
ഓര്‍മ്മകള്‍, പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍
ഓര്‍മ്മകള്‍, എന്‍ ജീവിതയാത്രയിലെ ഊന്നുവടികള്‍

ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു ഞാന്‍ ആ ഓര്‍മ്മകള്‍
ഓര്‍മ്മയില്‍ തുളുമ്പി നില്‍ക്കുന്നു ആ ഓര്‍മ്മകള്‍
ഒരിക്കലും മായാതെ, ഒട്ടുമേ മങ്ങാതെ
നിറയുന്നു നിത്യഹരിതമാം ആ ഓര്‍മ്മകള്‍

ഭൂമിയെ തഴുകി ഉണര്‍ത്തും പ്രഭാതകിരണങ്ങളെപ്പോലെ
ശിശുവിനെ തലോടി ഉറക്കും അമ്മ തന്‍ സ്പര്‍ശം പോലെ
പീലി വിടര്‍ത്തി നിര്‍ത്തമാടും മനോഹര മയൂരം പോലെ
ജീവന്‍ തുടിക്കുന്ന ആ ഓര്‍മ്മകള്‍

ഓമനിക്കാന്‍ ആ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍
നിനക്കുവാന്‍ ആ നിമിഷങ്ങള്‍ ഇല്ലെങ്കില്‍
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം

ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു എന്നു ഞാന്‍
ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു എന്നു ഞാന്‍

1 comment:

hari(sh) said...

nanni ratheesh chetta...njaan ithrayum pratheekshichilla :)

and keep blogging!