Tuesday, January 9, 2007

"അവിടെയും ഇവിടെയും സുഖം. പിന്നെ ആര്‍ക്കാടോ, അസുഖം?"

ഗോപാള്‍ട്ടി കുറുപ്പ്‌ രാവിലെ ഒമ്പതു മണിക്കു തന്നെ തന്റെ പാര്‍സല്‍ മെയിലുമായി പനങ്ങാട്‌ പോസ്റ്റ്‌ ഓഫീസിലെത്തി. കത്തുകളെല്ലാം സോജന്‍ തന്നെ തരം തിരിച്ചു വച്ചു. "ഞാന്‍ തന്നെയല്ലേ കത്തെല്ലാം നല്‍കേണ്ടത്‌" സോജന്‍ ആത്മഗതം മൂളി.

കത്തുകള്‍ തന്റെ ബാഗിലക്കി സൈക്കിളില്‍ കയറി. കത്തുകളെല്ലാം കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി രണ്ടര കഴിഞ്ഞിരിക്കുന്നു. അവസാനം ഒരു കത്തു മാത്രം ബാക്കി. ആ കത്തോ വാഴോറ മലയിലെ ബാലനുള്ള ഒരു കത്തായിരുന്നു. മനസ്സില്‍ ഒരു ആശങ്ക, "ഈ കത്ത്‌ കൊടുക്കാന്‍ വേണ്ടി ഈ മല മുഴുവന്‍ കയറേണ്ടേ." എന്തുമാകട്ടെ, കത്തു വയിച്ചു നോക്കാം. സോജന്‍ പതുക്കെ ആ കത്തു തുറന്നു. അതില്‍ എഴുതിയത്‌ ഇങ്ങനെയായിരുന്നു.

"ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, അവിടെയും എല്ലാവര്‍ക്കും സുഖമാണെന്നു കരുതുന്നു."

ഇത്രയും വായിച്ചപ്പോള്‍ അവനു തന്നെ ദേഷ്യം വന്നു. ഈ കത്ത്‌ കൊടുക്കാനാണോ, ഞാന്‍ ഈ കയറ്റം കയറേണ്ടത്‌? കത്ത്‌ കീറിമുറിച്ചു കൊണ്ട്‌ സോജന്‍ പറഞ്ഞു.

"അവിടെയും ഇവിടെയും സുഖം. പിന്നെ ആര്‍ക്കാടോ, അസുഖം?"

2 comments:

കണ്ണൂരാന്‍ - KANNURAN said...

മുമ്പ് കേട്ടിട്ടൂണ്ട് ഈ ആത്മഗതം...

Areekkodan | അരീക്കോടന്‍ said...

ഞാനും കേട്ടിട്ടുണ്ട്‌...എന്നാലും രസായി...