നൃപന്‍ അഥവാ രാജാവ് വാണിരുന്ന സ്ഥലമായതിനാല്‍ നൃപതികരനല്ലൂര്‍ എന്നു പേരു വന്നു. അത് പിന്നീട് ലോപിച്ച് "നിര്‍മ്മല്ലൂര്‍" എന്നായി. ഇപ്പോള്‍ ഈ കൊച്ചു ഗ്രാമം ആ പേരിലണ് അറിയപ്പെടുന്നത്.
മഞ്ഞപ്പുഴയാണ് നിര്‍മ്മല്ലൂരിന്റെ സൗന്തര്യത്തെ കിരീടമണിയിച്ചിരിക്കുന്നത്. വയനാടന്‍ കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് നിരവധി പ്രദേശങ്ങള്‍ താണ്ടി അവള്‍ നിര്‍മ്മല്ലൂരിലെത്തുന്നു. പിന്നീട് വാകയാട്, നടുവണ്ണൂര്‍, തെരുവത്ത് കടവ് കടന്ന് കണയങ്കോട് എന്ന സ്ഥലത്തു വെച്ച് കായലുമായി ലയിക്കുന്നു.
ചെറുതെങ്കിലും കേരളത്തിന്റെ വികസിച്ചു വരുന്ന സാമാന്യം ഭേദപ്പെട്ട ബാലുശ്ശേരിയാണ് നിര്‍മ്മല്ലൂരിന്റെ ഏറ്റവും അടുത്ത അങ്ങാടിയും പട്ടണവും. എങ്കിലും ബാലുശ്ശേരി പഞ്ചായത്തില്‍പ്പെട്ട ഒരു വില്ലേജല്ല, നിര്‍മ്മല്ലൂര്‍. ബാലുശ്ശേരിയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ വടക്കുകിഴക്കായി ഉള്ള പനങ്ങാട് എന്ന പഞ്ചായത്തിന്റെ പരിധിയിലാണ് ഈ ഗ്രാമം. മഞ്ഞപ്പുഴയുടെ അതിര്‍ത്തിയില്‍ വെച്ച് ബാലുശ്ശേരി പഞ്ചായത്തിന്റെ പരിധി അവസാനിക്കുന്നു. മഞ്ഞപ്പുഴയുടെ കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം വന്നിട്ട് ഏകദേശം ഇരുപത്തഞ്ച് വര്‍ഷമേ ആയുള്ളൂ. അതിനു മുന്‍പ് ബാലുശ്ശേരി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് ബാലുശ്ശേരി ബ്ലോക്ക് ഓഫീസിന്റെ വലത് ഭാഗത്ത് കൂടിയുള്ള ഇടവഴിയില്‍ക്കൂടി സഞ്ചരിച്ച് തടി കൊണ്ടുള്ള പാലം കടന്നു വേണം നിര്‍മ്മല്ലൂരിലെത്താന്‍.
നിര്‍മ്മല്ലൂര്‍ ഗ്രാമാതിര്‍ത്തി എന്നു പറയുമ്പോള്‍ ദിക്കുകള്‍ തിരിച്ച് വേണമല്ലോ പറയാന്‍? തെക്ക്, മേല്‍പ്പറഞ്ഞ പ്രകാരം ബാലുശ്ശേരി പഞ്ചായത്തും, കിഴക്കായി പനങ്ങാട് പഞ്ചായത്തും, വടക്കും പടിഞ്ഞാറും കോട്ടൂര്‍ പഞ്ചായത്തും, അതിര്‍ത്തിയാണ്.
മഞ്ഞപ്പാലത്തിന്റെ ഇരുവശത്തോട്ടും കൊച്ചു കൈവഴി റോഡുകള്‍ തിരിയുന്നുണ്ട്. ഇരുവഴികളുടേയും ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയേണ്ട കാര്യമില്ല്ലല്ലോ? കിഴക്കോട്ടുള്ള റോഡ് ബാലുശ്ശേരിയില്‍ നിന്നും വയലിട എന്ന സ്ഥലത്തേക്കുള്ള റോഡുമായി സന്ധിക്കുമ്പോള്‍, പടിഞ്ഞാറേക്കുള്ള റോഡ് വാകയാട് അങ്ങാടിയുമായി ബന്ധിക്കുന്നു. കിഴക്കോട്ടുള്ള ഈ പാതയിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രസിദ്ധമായ ബാലുശ്ശേരി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ എത്താം. ഈ വഴിയില്‍ത്തന്നെ ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഒരു മുസ്ലീം പള്ളിയും ഉണ്ട്. വാകയാട് ഒരു കൊച്ചു അങ്ങാടി പ്രദേശമാണ്. മഞ്ഞപ്പുഴയുടെ ഒരു ശാഖ നിര്‍മ്മലൂരിനെയും വാകയാടിനെയും വേര്‍തിരിക്കുന്നു. ഈയടുത്ത കാലത്താണ് നാട്ടുകാരുടെ ശ്രമഫലമായി അവിടൊരു പാലം വന്നത്. ബാലുശ്ശേരി പോസ്റ്റ് ഓഫീസിന്റെ ഒരു ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മഞ്ഞപ്പാലത്തിനടുത്തായാണ്. പക്ഷെ ഇത് "പനങ്ങാട്" പോസ്റ്റ് ഓഫീസ് എന്ന പേരിലാണെന്നു മാത്രം.ഇപ്പോഴും "രാജന്‍" തന്നെ സൈക്കിളില്‍ നിര്‍മ്മല്ലൂരാകെ കത്തുകള്‍ എത്തിക്കുന്ന പോസ്റ്റ് മാന്‍.
ബാലുശ്ശേരിയില്‍ നിന്നും കൂട്ടാലിടയിലേക്കുള്ള റോഡിലാണ് നിര്‍മ്മല്ലൂര്‍ ഗ്രാമം. കൂട്ടാലിടയും വാകയാടിനെപ്പ്പ്പോലെ ചെറിയ ഒരങ്ങാടിയാണ്. കൂട്ടാലിടയിലേക്കുള്ള വഴിയില്‍ തൃക്കുറ്റിശ്ശേരി എന്ന സ്ഥലത്താണ് നിര്‍മ്മല്ലൂരിന്റെ വടക്കേ അതിര്‍ത്തി. കേരളമെന്നല്ല, ലോകത്ത് എല്ലാ സ്ഥലങ്ങളേയും വേര്‍തിരിക്കുന്നത് പുഴയോ, നദിയോ ആണെല്ലോ? നിര്‍മ്മല്ലൂരിനെ കോട്ടൂര്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്നതും മഞ്ഞപ്പുഴയുടെ ഒരു ശാഖ തന്നെ. ഇവിടെയുള്ള പാലം ബലക്ഷയം വന്ന് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
കൂട്ടാലിടക്ക് പൂനത്തുരുത്തു മലയെന്ന പൊലേ, നിര്‍മ്മല്ലൂരിനും വാഴോറമല ഒരഹങ്കാരമാണ്. ജനവാസമുള്ള ഒരു ചെറിയ മലയാണ് ഇത്.ഇപ്പോഴും മണ്ണെണ്ണ വിളക്കുമായി കഴിയുന്ന ആളുകള്‍ അവിടെ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. പണ്ടുകാലത്തും ഇപ്പോഴും ഓണസമയങ്ങളില്‍ പൂക്കളമൊരുക്കാന്‍, അതിനു വേണ്ട പൂവുകള്‍ പറിക്കാന്‍ കുട്ടികള്‍ വാഴോറമലയില്‍ പോകുമായിരുന്നു. ഞാനും അതില്‍ പങ്കാളിയായിട്ടുണ്ട്. ഗ്രാമത്തില്‍ വസിക്കുന്ന പല ആളുകള്‍ക്കും വാഴോറമലയില്‍ അവരുടേതായ വസ്തുക്കള്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.
മഞ്ഞപ്പാലം കഴിഞ്ഞ ഉടനെ തന്നെ വലതും ഇടതും വശത്തായി പാടങ്ങള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ധാരാളം പുതിയ സൗധങ്ങളാല്‍ അവിടം നിറഞ്ഞിരിക്കുന്നു. ഒരു എല്‍.പി. സ്കൂള്‍ നിര്‍മ്മല്ലൂരിലുണ്ട്. ഇത് മഞ്ഞപ്പാലത്തിനടുത്തായിട്ടാണ്. നിര്‍മ്മല്ലൂരിലെ ഒരു പൊതുവിതരണ കേന്ദ്രം (റേഷന്‍ പീടിക) മഞ്ഞപ്പാലം കഴിഞ്ഞാല്‍ ഉടനെ കാണാം. മഞ്ഞപ്പാലം നിര്‍മ്മല്ലൂരിലെ ഒരു പ്രധാന ബസ് സ്റ്റോപ്പ് കൂടിയാണ്.
നിര്‍മ്മല്ലൂരിലെ നരസിംഹമൂര്‍ത്തി ക്ഷേത്രം ഒരു പ്രധാന ദേവാലയമാണ്. കേരളത്തില്‍ തന്നെ നരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. ഇതും മഞ്ഞപ്പാലത്തില്‍ നിന്നും വിദൂരമല്ല. എങ്കിലും പ്രധാന റോഡില്‍ നിന്നും കുറച്ച് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അയ്യപ്പഭജനമഠം ഈ ഗ്രാമത്തിനെ ശരണം വിളിയാല്‍ ഉണര്‍ത്തുന്നു. മണ്ഡലമാസക്കാലത്ത് ഇവിടം അയ്യപ്പഭക്തന്മാരാല്‍ നിറയുന്നു. കെട്ടുനിറയും, ഭജനകളും, അയ്യപ്പന്‍പാട്ടും പൂജകളുമായി ഇവിടുത്തെ അന്തരീക്ഷത്തെ ഭക്തിമുഖരിതമാക്കുന്നു. ഈ ബസ് സ്റ്റോപ്പും ഭജനമഠത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
ഭജനമഠം കഴിഞ്ഞാലുള്ള കുത്തനെയുള്ള ഒരു കയറ്റം കഴിഞ്ഞാല്‍, വലതുവശത്തായി ഒരു വൈദ്യശാല കാണാം. നാളിതുവരെ, ഞാനതില്‍ രോഗികളെയോ, മരുന്നുവാങ്ങിക്കുന്നവരെയോ കണ്ടിട്ടില്ല. ശരിക്കും ഒരു നോക്കുകുത്തി പോലെ അതിന്നും തല്‍സ്ഥാനത്തുണ്ട്. "വയറിംഗ്" സുരേന്ദ്രന്റെ വീട് വൈദ്യശാലയുടെ അടുത്താണ്. ഇവിടെല്ലാം പ്രധാന റോഡിന്റെ ഇരുവശങ്ങളിലേക്കുമായി കൊച്ചു കൊച്ചു ഇടവഴികള്‍ ദൃശ്യമാണ്.
പാറമുക്കും നിര്‍മ്മല്ലൂരിലെ അപ്രധാനമല്ലാത്ത ഒരു ജങ്ക്ഷനായി നില്‍ക്കുന്നു. "പാറമുക്ക്" ഈ പേര്‍ വന്നത് പാറയില്‍നിന്നും വന്നതായിരിക്കാം. ഇവിടെ റോഡിന്റെ വലതു ഭാഗത്തായി വലിയൊരു കരിങ്കല്‍ ക്വാറി കാണാം. ദിവസേന എത്രയോ ലോറികളില്‍ ഇവിടെ നിന്നും പൊട്ടിച്ച കരിങ്കല്‍ പാറകള്‍ കൊണ്ടുപോകുന്നത് രാവിലെ മുതല്‍ കാണാം. കൂടാതെ ഈ പാറകള്‍ ഡൈനാമിറ്റ് വച്ച് പൊട്ടിക്കുന്നു, അതിനു ശേഷം ഓല വെച്ചു കെട്ടിയ കൊച്ചു കൊച്ചു കൂരകളില്‍ എത്തിക്കുന്നു. പിന്നീട് അത് ചെറിയ കഷണങ്ങള്‍ ആക്കുന്നത് മിക്കവാറും ഇന്നാട്ടിലെ സ്ത്രീകളാണ്. അവര്‍ക്ക് അതിന് ദിവസവേതനം ലഭിക്കുന്നു.
പാറമുക്കില്‍ നിന്നും വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും വാഹനയോഗ്യമായ വഴികള്‍ ഉണ്ട്. വലത്തോട്ടുള്ള വഴി വട്ടോളി (ബാലുശ്ശേരി-താമരശ്ശേരി സംസ്ഥാനപാതയിലെ ഒരു സ്ഥലം) യില്‍ നിന്നും കണ്ണാടിപ്പൊയില്‍ റൂട്ടിലേക്കുള്ള വഴിയില്‍ ചെന്നു ചേരും. ഇടത്തേക്കുള്ള വഴി കൊട്ടാരം മുക്കുമായി യോജിപ്പിക്കുന്നു. കാര്‍ ഡ്രൈവര്‍ ശേഖരന്റെ വീട് പാറമുക്കിനും ദേവിമുക്കിനും മദ്ധ്യത്തായാണ്.
"ദേവി" എന്ന സ്ത്രീയുടെ ഓര്‍മ്മക്കായി ഈ ജംങ്ങ്ഷനു പേരു നല്‍കിയിരിക്കുന്നു. വാഴോറമല സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടേക്കു പോകാനുള്ള അത്യാവശ്യം നല്ല നടപ്പാത ഇതിലേയാകും. "കണ്ടക്ടര്‍" രാഘവന്റെ വീട് വാഴോറമലയിലേക്കുള്ള ഈ വഴിയിലാണ്.
കൊട്ടാരം മുക്കാണു അടുത്ത സ്ഥലം. കൊട്ടാരവും കോവിലകവും എല്ലാം ഒന്നു തന്നെ. മല്ലിശ്ശേരി കോവിലകം ഇവിടെയാണ്. പണ്ടൊരു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടം കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതിന്റെ പേരില്‍ ചെറിയൊരു സംഘര്‍ഷാവസ്ഥ ഇവിടെ സംജാതമായിരുന്നു. പ്രശസ്തനായ രാം മനോഹര്‍ ലോഹ്യയുടെ പേരിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂല്‍ കൊട്ടാരം മുക്കിലുണ്ട്. ഇവിടെ നിന്നും ഒരു വഴി വാകയാട് വഴി നടുവണ്ണൂരിലേക്കു പോകുന്നു. പ്രൈവറ്റ് ബസ്സുകള്‍ ഓടുന്ന വഴിയാണിത്. കൂടാതെ ബാലുശ്ശേരിയില്‍ നിന്നും നടുവണ്ണൂരിലേക്കുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ഈ വഴിയാണ്. എന്റെ വീടും ഇതിനടുത്തു തന്നെ. ബാലുശ്ശേരി-കൂട്ടാലിട റോഡിലെ നിര്‍മ്മല്ലൂര്‍ പ്രദേശത്തെ അവസാന ബസ് സ്റ്റോപ്പും ഇതാണ്. ദേവിമുക്കിനും കൊട്ടാരം മുക്കിനും മദ്ധ്യേ, ഒരു വഴി വലത്തോട്ടു തിരിഞ്ഞു തൃക്കുറ്റിശ്ശേരി-പൂനത്ത് റോഡില്‍ ചെന്നു ചേരുന്നു. ഈ വഴി ഇപ്പോള്‍ വാഹനയോഗ്യമാക്കുന്നുണ്ട്.
മഹാത്മ ഗാന്ധിയുടെ സ്മരണക്കായി ഗാന്ധി സ്മാരക നിധി കേന്ദ്രം നിര്‍മ്മല്ലൂരിലാണ്. കൊട്ടാരം മുക്ക്-വാകയാട് റോഡിലാണ് ഇത്.മലബാറിന്റെ തനതു കലയായ "തിറ" കേമമായി ആഘോഷിക്കുന്ന "ആശാരിക്കല്‍" , ഗാന്ധി സ്മാരക നിധിയുടെ വളരെ അടുത്താണ്. വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന തിറയ്ക്ക്, ജനങ്ങളുടെ എല്ലാ സഹായങ്ങളുമുണ്ട്.
നിര്‍മ്മല്ലൂരുകാര്‍ മിക്ക ആളുകളും ആശ്രയിക്കുന്നത് ബാലുശ്ശേരിയെ ആണ്. നേരത്തെ തന്നെ പ്രതിപാദിച്ചിരുന്നതാണ് ബാലുശ്ശേരിയാണ് ഏറ്റവും അടുത്ത പട്ടണമെന്ന്. ആധുനിക സൗകര്യമുള്ള സിനിമാശാലകള്‍, നിരവധി വസ്ത്രാലയങ്ങള്‍ എന്നിവയും, കൂടാതെ ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ ഇവയെല്ലാം ബാലുശ്ശേരിയില്‍ തന്നെയുണ്ട്. കാനറാ, സിന്‍ഡിക്കേറ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഇവയുടെയെല്ലാം ശാഖകള്‍ ബാലുശ്ശേരിയില്‍ ലഭ്യമാണ്. ഉത്തരമേഖലാ പോലീസിനു കീഴിലുള്ള ഒരു സബ്/സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസ് സ്റ്റേഷനും ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു.
നിര്‍മ്മല്ലൂര്‍ ഗ്രാമവാസികളില്‍ ഗള്‍ഫുകാര്‍ മുതല്‍ കൂലിവേല ചെയ്യുന്നവര്‍ വരെയുണ്ട്. അദ്ധ്വാനശീലരും, സഹകരണശീലവുമുള്ളവരുമാണ് ഒട്ടുമിക്കരും.
ഒരു വളരെ ചെറിയ വസ്തുത മാത്രമേ ഞാന്‍ ഇവിടെ നിര്‍മ്മല്ലൂരിനെ പറ്റി പറഞ്ഞിട്ടുള്ളൂ. ഇനിയും ഈ ഗ്രാമത്തെ അറിയാന്‍, ബഹുദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
Wednesday, December 27, 2006
Tuesday, December 26, 2006
ഓര്‍ക്കുട്ടും രൂപേഷും
ഇവനൊരു ഭ്രാന്തനാ....ഓര്‍ക്കുട്ട് ഭ്രാന്തന്‍.എപ്പോഴും അതിന്റെ മണ്ടയിലാ. പലപ്പ്പ്പോഴും ഞാന്‍ ഉപദേശിച്ചതാ. നിനക്കൊരു ബ്ലോഗനായിക്കൂടേ? അനിയന്‍ രൂപേഷിനൊരു സന്ദേശം ഓര്‍ക്കുട്ടില്‍ അയച്ചു. "ഏതാടാ...മറ്റൊരു രൂപേഷ്? "
"ഞാന്‍ ചിറക്കലെ അനിയനാ...ഞാനും രൂപേഷാ...."
ശരിക്കും വിചാരിച്ചു. "ഓര്‍ക്കുട്ട് ഭ്രാന്തന്മാര്‍..."
ഇനിയെങ്കിലും ഇതു വായിച്ചു ഒരു ബ്ലോഗനായിത്തീരാന്‍ ശ്രമിക്കൂ...

കൊട്ടാരം മുക്കിലെ ചായപ്പീട്യ
അതിരാവിലെ കൊട്ടാരം മുക്കിലെ ചായപ്പീടികയില്‍ ഭയങ്കര തിരക്കാണ്. പ്രത്യേകിച്ച് രാവിലെ ആറരക്കു ശേഷം. കട്ടന്‍ ചായയും പൂളക്കറിയും കേമം തന്നെ. അതിനായി ആളുകള്‍ തിങ്ങിക്കൂടുകയാണ്.
പാപ്പരോ മരണപ്പെട്ടു. ഇപ്പോള്‍ പീട്യ നടത്തുന്നത് വേറെ ആരോ ആണ്.
ശശി ആണെങ്കിലോ, ടെലിഫോണ്‍ ബൂത്തും വച്ചിട്ടുണ്ട്. പീടികയില്‍ നിന്നു തിരിയാന്‍ ശശിക്കു സമയമില്ല. എങ്കിലും കച്ചോടം നടക്കുന്നുണ്ട്.
ഇതിനിടയില്‍ ആരോ ചോദിച്ചു...
"ആരാ ഈ ശാമ്പന്‍...?"
ഞാന്‍ മനസ്സില്‍ മൂളി..."എനിക്കറിയാം..."
"അവന്‍ ഇപ്പോള്‍ പോലീസിലല്ലേ?" ഇടക്കു കയറി സജി പറഞ്ഞു.
പറയാതിരിക്കാന്‍ വയ്യ. എങ്ങനെ ഈ "ശ്യാം പ്രസാദ്" "ശാമ്പന്‍" ആയി ?? ഉത്തരം കിട്ടാത്ത ചോദ്യം..ഇനിയും അവശേഷിക്കുന്നു.

Thursday, December 21, 2006
ബാലുശ്ശേരിയില്‍ എങ്ങനെ എത്താം?
റോഡു മാര്‍ഗം:
കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകള്‍ ലഭ്യമാണ്.ഇപ്പോഴത്തെ നിരക്ക് പ്രകാരം കോഴിക്കോട്ടു നിന്നും പന്ത്രണ്ടു രൂപ് ടിക്കറ്റില്‍ ബാലുശ്ശേരിയില്‍ എത്താം. ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വളരെ വിരളമാണ്. ഇതു കൂടാതെ ബാലുശ്ശേരി വഴി കടന്നു പോകുന്ന ബസ്സുകളിലും (താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്, കല്ലാനോട് എന്നിവിടങ്ങളിലേക്ക് പോകുന്ന) കയറിയാല്‍ ബാലുശ്ശേരിയില്‍ ഇറങ്ങാം
ട്രയിന്‍ മാര്‍ഗം:
എറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍ കൊയിലാണ്ടി ആണെങ്കിലും എക്സ്പ്രസ്സ് ട്രയിനുകള്‍ എല്ലാം ഇവിടെ നിര്‍ത്തില്ല. അതിനാല്‍ കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബാലുശ്ശേരിയില്‍ വരാം.
വ്യോമമാര്‍ഗം:
മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് ആണ് അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര/ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി മുഖാന്തിരം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാലുശ്ശേരിയില്‍ എത്താം.

ഞാന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഒന്ന് മുതല്‍ നാലു വരെ - ഗവണ്‍മന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, കടപ്ര, തിരുവല്ല
അഞ്ചാം ക്ലാസ് - ഗവണ്‍മന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, മടപ്പള്ളി, വടകര
അഞ്ച് മുതല്‍ ഏഴ് വരെ - ഗവണ്‍മന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, ത്രിക്കുറ്റിശ്ശേരി, ബാലുശ്ശേരി
എട്ട് മുതല്‍ പത്ത് വരെ - ഗവണ്‍മന്റ് ഹയര്‍ സെക്ക്ണ്ടറി സ്കൂള്‍, കോക്കല്ലൂര്‍, ബാലുശ്ശേരി
പ്രീഡിഗ്രി - ദേവസ്വം ബോര്‍ഡ് പമ്പ കോളേജ്, പരുമല, മാന്നാര്‍
ബി. കോം - സെന്റ് ജോണ്‍സ് കോളേജ്, തിരുവല്ല

Wednesday, December 20, 2006
കുറുംബ്രനാട് രാജസ്വരൂപം
ഹൈദറിന്റെ മലബാര്‍ ആക്രമണത്തില്‍ നേരിട്ടെതിര്‍ക്കാന്‍ സധിക്കാത്ത നാട്ടുരാജാക്കന്മാര്‍ വനത്തില്‍ താമസിച്ചു. രാജാക്കന്മാര്‍ വനത്തില്‍ താമസിച്ചിരുന്ന സ്ഥലം തമ്പുരാന്‍പാറ, എഴുന്നെള്ളിക്കുംതോട്, കോലോത്തും പാറ, എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. ഇന്ന് കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് സ്ഥാപിച്ച സ്ഥലത്തിനു മുമ്പുണ്ടായിരുന്ന വെള്ള്ച്ചാട്ടത്തിനു സമീപമുള്ള പാറയില്‍ ഒരു ഗുഹ ഉണ്ടായിരുന്നു. പാറ പൊട്ടിച്ചുപോയതിനാല്‍ ആ ഗുഹ നശിക്കുകയും ചെയ്തു. ഇതിനെ തമ്പുരാന്‍പാറ എന്നാണു അറിയപ്പെട്ടിരുന്നത്. കൂട്ടാലിടയില്‍ നിന്നും കിള്ളിക്കല്‍ എന്ന സ്ഥലത്തു കൂടി തുരുത്തമലയില്‍ കയറിച്ചെല്ലുന്ന പാറക്ക് 'തമ്പുരാന്‍പാറ' എന്നായിരുന്നു പേര്‍.
ഹൈദറിനു ശേഷം ടിപ്പുസുല്‍ത്താന്‍ മൂന്നു പ്രാവശ്യം മലബാറിനെ ആക്രമിച്ചു. മൂന്നാമത്തെ ആക്രമണത്തില്‍ മലബാര്‍ രാജാക്കന്മാര്‍ തിരുവിതാംകൂറില്‍ അഭയം തേടി. അപ്പോള്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന രാജാകേശവദാസന്‍, ടിപ്പുസുല്‍ത്താന്‍ ആലുവ മണപ്പുറത്ത് സൈന്യസമേതം തമ്പടിച്ചിരിക്കുന്ന വിവരമരിഞ്ഞ്, പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കെട്ടിയ അണക്കെട്ട് മുറിച്ചു വിട്ട് വെള്ളപ്പൊക്കം സൃഷ്ടിച്ച് സൈന്യങ്ങള്‍ക്കും സാധനസാമഗ്രികള്‍ക്കും കനത്ത നാശനഷ്ടം വരുത്തി. ഇതേ സമയം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചു. ടിപ്പു തിരിച്ചു പോകാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ബ്രിട്ടീഷുകരുമായി ഏട്ടുമുട്ടി കൊല്ലപ്പെട്ടു. ടിപ്പു പിടിച്ചടക്കിയ പ്രദേശങ്ങള്‍ തങ്ങള്‍ക്കധീനമാണെന്ന് ബ്രിട്ടീഷുകാര്‍ അവകാശം ഉന്നയിച്ചു. ഇതില്‍ നാട്ടുരാജാക്കന്മാരുമായി സന്ധി സംഭാഷണം നടത്തി, പ്രബലശക്തികളെല്ലാം ബ്രിട്ടീഷ് ആധിപത്യം അംഗീകരിച്ച നിലയില്‍ എത്തി. നാട്ടുരാജക്കന്മാരുടെ സ്വത്തുതര്‍ക്കം തീര്‍ത്ത് വ്യവസ്ഥ ചെയ്യുന്നതിനു സാമൂതിരിയുമായി ചേര്‍ന്നു രാജാകേശവദാസന്‍ കോഴിക്കോട്ടെത്തി.
രണ്ടു താവഴിയും തമ്മില്‍ (മേക്കുളശ്ശേരിയും കിഴക്കേടവും) തര്‍ക്കത്തിലിരിക്കെ മേക്കുളശ്ശേരി താവഴി ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കാന്‍ തയ്യാറായി. ഇതറിഞ്ഞ കിഴക്കേടത്ത് രാജാവ്, പ്രായക്കൂടുതലുള്ള കോട്ടയത്ത് രാജാവ് കുറുംബ്രനാട് രാജാവാണെന്നും അദ്ദേഹത്തിന്റെ കരാറിനെ നിലനില്‍പ്പുള്ളൂ എന്നും ധരിപ്പിച്ചു. മലബാറില്‍ ആദ്യമായി കരാര്‍ ഉറപ്പിക്കാന്‍ ആഗ്രഹിച്ച ബ്രിട്ടീഷുകാര്‍ കിഴക്കേടത്ത് രാജാവിനെക്കൊണ്ട് കരാര്‍ ഉണ്ടാക്കി സ്വത്ത് വിടുന്നതിനു പ്രതിഫലമായി മാലിഖാനയും നിശ്ചയിച്ചു.
മലബാര്‍ മാന്വല്‍ കര്‍ത്താവായ വില്വം ലോഗന്റെ അഭിപ്രായത്തില്‍ വനത്തില്‍ വെച്ചു കണ്ട കോട്ടയത്തു രാജാവിനെ കോട്ടയത്തു നിന്നും കുറുംബ്രനാട്ടിലേക്ക് ദത്തെടുത്തതാണു. കൂടാതെ ബ്രിട്ടീഷുകാരുമായുള്ള കരാറും വിവരിക്കുന്നുണ്ട്. 'മലബാറിന്റെ വടക്കന്‍ ഖണ്ഡത്തിന്റെ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാക്കിയെടുത്തതിനുശേഷം ബോംബെ കമ്മീഷണര്‍മാര്‍ നേരെ പോയത് സാമൂതിരിയുമായി കൂടിയാലോചിക്കുന്നതിനു കോഴിക്കോട്ടേക്കാണു. എന്നാല്‍ കമ്മീഷണര്‍മാരുടെ ബോര്‍ഡ് യോഗത്തില്‍ സംബന്ധിക്കാന്‍ സമൂതിരി ധ്രതി കാണിച്ചില്ല. തന്മൂലം സമയം പാഴാക്കാതെ അവര്‍ കുറുംബ്രനാട് ജില്ലയുടെ ഭാവി സംബന്ധിച്ച് വീരവര്‍മ്മ രാജാവുമായി ഒത്തുതീര്‍പ്പുണ്ടാക്കി. കോട്ടയം രാജകുടുംബത്തിലെ ഒരംഗമായിരുന്ന വീരവര്‍മ്മയെ അനന്തരാവകാശിയായി ദത്തെടുത്തതായിരുന്നു. എന്നാല്‍ ഈ സമയം യഥാര്‍< കുറുംബ്രനാട് രാജാവ് തിരുവിതാംകൂറില്‍ അഭയം തേടിയിരുന്നു. വീരവര്‍മ്മ രാജാവുമായി 1792 മെയ് 27 നു വച്ചുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് 14000 രൂപ പാട്ടത്തിനു കുറുംബ്രനാട്, കൊളക്കാട് ജില്ലകള്‍ (രണ്ടും തന്നെ ദത്തെടുത്ത താവഴിക്ക് അവകാശപ്പെട്ടതായിരുന്നു മാത്രമല്ല പയ്യനാട്, പാച്ചൂര്‍ മല, കിഴക്കാമ്പുറം, വടക്കാമ്പുറം, പുലവാഴി ഇവയെല്ലാം അന്ന് സമൂതിരിക്ക് ചേര്‍ന്നവയാണു എന്നാണു കരുതപ്പെട്ടിരുന്നത്). തൊട്ടപ്രദേശങ്ങളും കൂടി അദ്ദേഹത്തിനു വിട്ടു കൊടുത്തു. സാമൂതിരിയുടെ കയ്യിലായിരുന്ന പ്രദേശങ്ങള്‍ ടിപ്പു രാജ്യം പിടിച്ചടക്കിയതോടെ കുറുംബ്രനാട് താലൂക്കിന്റെ ഭഗമായിട്ടാണു കൈകാര്യം ചെയ്തതെന്നും പറയേണ്ടതുണ്ട്. തലശ്ശേരി ഫാക്റ്റ്ര്മാരില്‍ നിന്ന് വീരവര്‍മ്മരാജക്ക് തന്റെ അസ്തിത്വം തെളിയിക്കുന്ന പ്രത്യേകമായ അധികാരപത്രം ലഭിച്ചിരുന്നില്ല. തന്മൂലം കമ്മീഷണര്‍മാര്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ ആമുഖമായി താന്‍ പാട്ടമായി സ്വീകരിക്കുന്ന നാടുകളുടെ നിയമാനുസൃതമായ ഒരേയൊരു മേല്‍ക്കോയ്മ ബഹുമാനപ്പെട്ട കമ്പനിക്കാണെന്നും വീരവര്‍മ്മരാജ അംഗീകരിച്ചു കൊടുത്തു. മാത്രമല്ല പാട്ടത്തിനു എടുത്ത നാടുകളില്‍ നിന്ന് നികുതികള്‍ പിരിച്ചെടുക്കാനും നീതിന്യായം നോക്കി നടത്താനും സമാധാനം പാലിക്കാനും ഉള്ള അവകാശം നല്‍കി.
ബാലുശ്ശേരി കോട്ടയുടെ ഉടമസ്ഥാവകാശത്തിനു തര്‍ക്കം ഈ സന്ദര്‍ഭത്തില്‍ ഉണ്ടായി. ഒടുവില്‍ രണ്ടു താവഴിക്കും കാരണവര്‍ വയസ്സു മൂപ്പുള്ള ആള്‍ക്ക് 'രാമമംഗലത്ത് രാജ' എന്ന സ്ഥാനപ്പേരില്‍ കോട്ട ഭരണം നടത്താനും ആ സ്ഥാനിക്ക് 4000 രൂപ പ്രത്യേക മാലിഖാന നല്‍കാനും നിശ്ചയിച്ചു. മല്ലിശ്ശേരി കോവിലകത്തെ വലിയമ്മ രാജാവിനും വയസ്സു മൂപ്പുള്ള മൂന്ന് തമ്പുരാക്കന്മാര്‍ക്കും ചില്ലറ സംഖ്യ മാലിഖാനായി നിശ്ചയിച്ചു.
കോട്ടയം പഴശ്ശി രാജാവിനൊടൊപ്പം കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധക്കളില്‍ മല്ലിശ്ശേരി കോവിലകം തമ്പുരാക്കന്മാരും ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്ത് തിരുവിതാംകൂറില്‍ അഭയം തേടിയവരായിരുന്നു അവര്‍. മേക്കുളശ്ശേരി താവഴിക്കാരാണു യഥാര്‍തഥില്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിയത്. അതുകാരണം ചരിത്രത്തില്‍ എന്നും കുറുംബ്രനാട് രാജാവ് പഴശ്ശിക്കെതിരെ കമ്പനിക്കൊപ്പം നിന്ന് പൊരുതിയ സ്വാര്‍ഥ്താല്‍പ്പരനായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കുറുംബ്രനാട് രാജാവ് അപ്പോഴും രാജ്യം ഇല്ലാതെ കാട്ടില്‍ കഴിയുകയാണു എന്ന യാഥാര്‍ഥ്യം ചരിത്രകാരന്മാര്‍ വിസ്മരിച്ചു പോയി.
കോട്ടയം പഴശ്ശിരാജ ബ്രിട്ടീഷുകാരെ എതിര്‍ത്തു. അതിന്റെ ഫലമായി കുറുംബ്രനാട് രാജസ്വരൂപത്തിലെ കാരണവരായി കഴിയുന്ന വലിയരാജ കുടിയന്മാരില്‍ നിന്ന് പിരിച്ചെടുക്കുന്ന സംഖ്യ (നികുതി) 10 നു 2 ചിലവ് കഴിച്ച് അടക്കേണ്ട സംഖ്യ കൊടുക്കാതെ സ്വന്തമാക്കി നികുതി പിരിവ് നടത്തി. ഇതില്‍ മലപ്പുറം സദാലത്ത് അദാലത്ത് കോടതികളില്‍ (അന്ന് കളക്ടറുടെ ആസ്ഥാനം മലപ്പുറമായിരുന്നു)കേസ് നടത്താന്‍ തീരുമാനമായി. ആ കേസില്‍ വലിയ രാജാവ് (വീരവര്‍മ്മ രാജ) തടവുകാരനായി ജയിലില്‍ കിടന്ന് മരണമടഞ്ഞു. മാലിഖാന അടവ് തീരുന്നതുവരെ കിഴക്കേടത്ത് രാജാവിനെ തടഞ്ഞുവെച്ചു. പിന്നീട് കിഴക്കേടത്ത് രാജാവിനു കുടുംബകാരണവര്‍ക്കുണ്ടായിരുന്ന 4 മാലിഖാന ചുരുക്കി 2 ആക്കി ഒന്ന് വലിയരാജക്കും മറ്റേത് വലിയമ്മരാജക്കുമായി മാറ്റി. ഇതിനു അംഗീകാരം വാങ്ങി. ഇത് ഇന്നും തുടരുന്നു.
വീരവര്‍മ്മയുടെ കാലശേഷം കുറുംബ്രനാട് ക്ഷയോന്മുഖമായി. ഇതിനൊരു പരിധി വരെ അധികാരത്തിനായുള്ള ഇരുതാവഴികളുടേയും കിടമല്‍സരങ്ങള്‍ കാരണമായി. പിന്നീട് ഇതേ ചൊല്ലി രണ്ടു താവഴിക്കാരും തമ്മില്‍ അനേകം കേസുകള്‍ നടന്നു. അവസാനം രണ്ടു കൂട്ടരും ഒത്തു രാജി സമര്‍പ്പിച്ച് കേസ് തീര്‍ത്തു.
ഭൂപരിഷ്കരണ നിയമം പാസ്സായതോടെ കോവിലകത്തു വരേണ്ടിയിരുന്ന വരുമാനം നിലക്കുകയും കോവിലകങ്ങള്‍ സാമ്പത്തികമായി തകരുകയും ചെയ്തു. 4000 രൂപ മാലിഖാന വാങ്ങിയിരുന്ന കുറുംബ്രനാട്ടു രാജാവായ കിഴക്കേടത്ത് രാജാവ് 50 രൂപ മാലിഖാന വാങ്ങി ഒതുങ്ങിക്കൂടി. പുതിയ തലമുറ വിദ്യാഭ്യാസം നേടി പല സ്ഥലങ്ങളില്‍ ജോലി നോക്കി, നഷ്ടപ്പെട്ട പ്രതാപം മനസ്സില്‍ നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട് ജീവിക്കുന്നു.
ഏറെ വൈവിധ്യപൂര്‍ണ്ണമായ ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു കുറുംബ്രനാട് രാജസ്വരൂപം. ഈ രാജവംശത്തിന്റെ ഉത്ഭവം തന്നെ ഒരു പ്രത്യേക സാംസ്കാരിക തനിമ സൃഷ്ടിക്കാന്‍ പര്യാപ്തമായവയാണു. ബ്രാഹ്മണ-ക്ഷത്രിയ സമ്മിശ്രമായതിനാല്‍ ഇവ രണ്ടിന്റേയും സാംസ്കാരിക പ്രഭാവം ഇവരില്‍ ഉണ്ടായി. കേരളത്തില്‍ മറ്റ് ക്ഷത്രിയകുടുംബങ്ങളുടെ ആചാരസമ്പ്രദായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ ആണു കുറുംബ്രനാട് രാജസ്വരൂപത്തിനു.
ഭരണം നടത്താന്‍ രാജാവിനു വേറെ കോവിലകം ഉണ്ടായിരുന്നു. സ്വന്തമായ കളരിയും ഭടന്മാരും ഉണ്ടായിരുന്നു. സ്വന്തമായ രാജകീയ മുദ്രയും സിവില്‍/ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരവും രാജവംശത്തിനുണ്ടായിരുന്നു. പടത്തലവന്മാര്‍ 'പണിക്കര്‍ നമ്പി' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. ഇവര്‍ 'വാള്‍നമ്പി" മാരായിരുന്നു. (പരശുരാമന്റെ അരുളപ്പാടാല്‍ വാള്‍ വാങ്ങിയ നമ്പിമാരില്‍ നല്ല ശാസ്ത്രഭിക്ഷകയെ തങ്ങളുടെ ഗോത്രം വാങ്ങയാല്‍ 'വാള്‍നമ്പി' ആയ കാരണം വാള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന സിദ്ധാന്തത്തില്‍ അവര്‍ ഭൂമിയെ രക്ഷിപ്പാന്‍ 36000 ബ്രാഹ്മണന്മാരെ ആയുധപാണികളായി കല്‍പ്പിച്ചു) താഴെ കുറുങ്ങോട്ടും നാഗത്തിങ്കല്‍ ചമ്പക്കോട്ടും കുടുംബങ്ങളിലെ അംഗമായിരിക്കും സൈന്യാധിപനായി വന്നത്. ഇവരില്‍ കുറുങ്ങോട്ടു നമ്പി ബാലുശ്ശേരി പഞ്ചായത്തിലും നാഗത്തിങ്കല്‍ നമ്പി നന്മണ്ടയിലും ചെമ്പക്കോട്ടു നമ്പി മണക്കുളങ്ങര ക്ഷേത്രത്തിനു സമീപവും കുടുംബമായി താമസിച്ചിരുന്നു.
പണ്ട് കേസ് വിചാരണകള്‍ കാഞ്ഞിക്കാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു നടന്നത്. അതിന്റെ ഓര്‍മ്മകള്‍ ഇന്നും ആ പ്രദേശത്ത് നില നില്‍ക്കുന്നു. അന്ന് കേസ് തീര്‍പ്പാക്കാന്‍ തമ്പുരാക്കന്മാര്‍ എഴുന്നെള്ളിയ സ്ഥലത്തിനു 'കൊയിലോത്ത് കണ്ടി' എന്നും ഊണിനു വരുന്നവര്‍ ഇരുന്ന സ്ഥലത്തിനു 'ഊട്ടുപുര കണ്ടി' എന്നും നെല്ല് അളക്കുന്ന ഇടത്തിനു 'കളംകെട്ടി' എന്നും തൂക്കിലേറ്റിയിരുന്ന സ്ഥലത്തിനു 'കഴുത്തറോല്‍' എന്നും പറയപ്പെട്ടിരുന്നു. ഈ സ്ഥലങ്ങളെല്ലാം ഇന്നും അതേ പേരില്‍ അറിയപ്പെടുന്നു. പാട്ടാവകാശം, കൈവശസ്വത്തുക്കളിലെ ആദായം, സ്വന്തമായുള്ള ക്രീഷിയില്‍ നിന്നുമുള്ള വരുമാനം, സ്വന്തം വനത്തില്‍ നിന്നുള്ള ആനപിടുത്തം, ഏലം, കുരുമുളക് തുടങ്ങിയ വിഭവങ്ങള്‍ ഇവയാണു പ്രധാന വരുമാന മാര്‍ഗ്ഗം.
മരുമക്കത്തായ സമ്പ്രദായമാണു നിലനിന്നിരുന്നത്. തായ് വഴി (അമ്മ വഴി) സ്വത്തായിരുന്നു. സ്ത്രീസ്വത്തായതിനാല്‍ വലിയമ്മ രാജാവിന്റെ ആള്‍പേരായിട്ടാണു വലിയരാജാവ് ഭരണം നടത്തിയത്. സ്ഥാനത്തില്‍ മൂപ്പുള്ളയാള്‍ കിഴക്കേടത്ത് കോവിലകം, രണ്ടാമത്തെ ആള്‍ പാറക്കടവത്ത് കോവിലകം, മൂന്നാമത്തെ ആള്‍ നരിക്കോട്ട് കോവിലകം എന്നിവിടങ്ങളിലാണു താമസിച്ചിരുന്നത്. സ്ഥാനം കിഴക്കേടത്ത് രാജാവിന്റെ കാലശേഷം മാറി വരുന്നു. സ്ത്രീകളാകട്ടെ മല്ലിശ്ശേരി കോവിലകത്തും താമസിക്കുന്നു.
വിവാഹസമ്പ്രദായം:
കുറുംബ്രനാട് രാജവംശത്തിന്റെ വിവാഹസമ്പ്രദായം മറ്റ് രാജവംശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണു. താലികെട്ട് എന്ന സമ്പ്രദായമാണു നിലവിലിരുന്നത്. താലികെട്ട് ആര്യപട്ടരായിരുന്നു നടത്തിയിരുന്നത്. ആര്യപട്ടര്‍ താലികെട്ടുന്നത് ഈ കുടുംബത്തില്‍ മാത്രം നിലവിലുള്ള സമ്പ്രദായമാണു. നാലു ദിവസത്തെ ചടങ്ങാണിത്. ക്ഷത്രിയര്‍ക്കു നമ്പൂതിരിയും സാമന്തര്‍ക്ക് ക്ഷത്രിയരുമാണു വിവാഹം ചെയ്തിരുന്നത്. താലി കെട്ടുന്ന ആള്‍ ഭര്‍ത്താവായി തീരുന്നില്ല. യഥാര്‍< ആള്‍ പിന്നീട് വിവാഹം കഴിച്ച് ഭര്‍ത്താവായിത്തീരുന്നു. സ്ത്രീകള്‍ വിവാഹശേഷം സ്വന്തം ഗ്രഹത്തില്‍ തന്നെ താമസിച്ചു പോകുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്നില്ല. സ്ത്രീകളെ നമ്പൂതിരിമാരാണു വിവാഹം കഴിച്ചിരുന്നത്. പുരുഷന്മാര്‍ നാട്ടിലെ പ്രഭുകുടുംബങ്ങളിലെ നായര്‍ സ്ത്രീകളെ (അടിയോടി, കിടാവ്) വിവാഹം ചെയ്തിരുന്നു. വിവാഹശേഷം രാജകുടുംബങ്ങളിലെ സ്ത്രീകളെ അമ്മത്തമ്പുരാന്‍ എന്നും വിവാഹം ചെയ്തുകൊണ്ടുവരുന്ന നായര്‍ സ്ത്രീകളെ കെട്ടിലമ്മ എന്നും സ്ഥാനപ്പേര്‍ നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ അവസാനമായി താലികെട്ട് നടന്നത് പൂരാടം തിരുനാള്‍ അംബികാദേവി തമ്പുരാട്ടിക്ക് 1130 ആണ്ടില്‍ നടത്തിയശേഷം പിന്നീട് ഈ രീതി വേണ്ടെന്നു വെക്കുകയുമായിരുന്നു. കുറുംബ്രനാട് രാജവംശത്തിലും മറ്റ് ബ്രാഹ്മണര്‍ വിവാഹം ചെയ്തിരുന്ന കുടുംബങ്ങളിലും കൊല്ലവര്‍ഷം 1111 നു ശേഷമാണു സ്വജാതി വിവാഹം നടത്തുന്നത്. കുറുംബ്രനാട് രാജവംശത്തില്‍ കൊല്ലവര്‍ഷം 1116 ല്‍ വടക്കന്‍ പരപ്പാട്ട് രാജവംശത്തിലെ ബേപ്പൂര്‍ കരിപ്പാ പുതിയ കോവിലകത്തെ പി.സി. രാജരാജവര്‍മ്മ, അംബികാദേവി എന്ന തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സ്വജാതി വിവാഹം ആരംഭിക്കുന്നു.
കുറുംബ്രനാട് രാജവംശത്തിലെ സ്ത്രീകളുടെ താലി ഇന്നും ബ്രാഹ്മണസ്ത്രീകളുടെ ആചാരപ്രകാരമുള്ള ചെറുതാലിയാണു. നടുക്കും ഇരുവശങ്ങളിലും മൂന്ന് മുത്തും രണ്ട് ചെറുതാലിയുമായാണു ഉപയോഗിച്ചിരുന്നത്. ക്ഷത്രിയര്‍ക്ക് നാഗപടത്താലിയാണു സാമാന്യമായി ഉപയോഗിക്കുന്നത്. തിരുവിതാംകൂറിലും മാവേലിക്കര രാജകുടുംബത്തിലും സ്ത്രീകള്‍ ആലിലത്താലിയാണു മംഗല്യസൂത്രമായി ഉപയോഗിക്കുന്നത്.
സ്ത്രീകളുടെ വേഷം അറുപത് വര്‍ഷം മുമ്പു വരെ ഉടുമുണ്ടും മേല്‍മുണ്ടുമായിരുന്നു. ഈ രീതി അന്തര്‍ജനങ്ങളുടേതു പോലെ ആയിരുന്നു. ഞൊറിഞ്ഞുള്ള ഉടുവസ്ത്രവും മേല്‍ക്കെട്ടും ആണു വേഷം. കുടുംബത്തിലെ ഒരംഗത്തിനു കുട്ടി ജനിച്ചാല്‍ അമ്മയും കുഞ്ഞും വാലായ്മ ആചരിച്ചിരുന്നു. പതിനൊന്ന് ദിവസമാണിത്. ഈയവസരത്തില്‍ പുതുവസ്ത്രം പോലുള്ള സാധനങ്ങള്‍ തൊടുന്ന പതിവില്ല. പന്ത്രണ്ടാം ദിവസം അഞ്ച് നമ്പൂതിരിമാര്‍ ചേര്‍ന്ന് പുണ്യാഹം നടത്തി ശുദ്ധമാക്കേണ്ടിയിരുന്നു. ഇതിനു 'ജാതകര്‍മ്മം" എന്നായിരുന്നു പേര്‍. ഈ കാലയളവില്‍ കുടുംബാംഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇരുപത്തെട്ടിനു പാലു കൊടുക്കുകയും മൂന്നാം വയസ്സില്‍ ഉപനയനം നടത്തുകയും ചെയ്തിരുന്നു. കോവിലകം കുടുംബാംഗങ്ങള്‍ നമ്പൂതിരിമാര്‍ ഒഴികെയുള്ള സമുദായക്കാരെ തൊടാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ലായിരുന്നു.
കുലദേവത:
കുറുംബ്രനാട് രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണു ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത് ശിവസൂനുവായ വേട്ടക്കൊരുമകനും ഭഗവതിയും ആണു. ബാലുശ്ശേരി കോട്ടയില്‍ കുടുംബാംഗങ്ങള്‍ നിത്യവും ദര്‍ശനം നടത്തിയിരുന്നു. സ്ത്രീകള്‍ ബാലുശ്ശേരി കോട്ടയില്‍ പ്രവേശിക്കരുതെന്ന് നിയമമുണ്ട്. അതുകൊണ്ട് ക്ഷേത്രദര്‍ശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും പാറക്കടവത്ത് കോവിലകത്ത് പരദേവതയും നരിക്കോട്ട് കോവിലകത്ത് പരദേവത മാത്രമായും നിത്യപൂജക്കും ദര്‍ശനത്തിനും കുടിയിരുത്തിയിരിക്കുന്നു. ധനുമാസത്തില്‍ 27 തീയതി ബാലുശ്ശേരി കോട്ടയില്‍ പാട്ടു കഴിഞ്ഞ ശേഷമേ മറ്റ് ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കാറുള്ളൂ. കൂടാതെ ഈ രാജവംശത്തിന്റെ ആധിപത്യ പ്രദേശങ്ങളില്‍ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണു കൊല്ലം (വടക്കന്‍) പിഷാരികാവ് ക്ഷേത്രം.
മറ്റ് രാജവംശങ്ങളുടെ ഉത്ഭവത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണു കുറുംബ്രനാട് രാജസ്വരൂപം രൂപപ്പെട്ടത്. ബ്രാഹ്മണ-ക്ഷത്രിയ സങ്കരമായതുകൊണ്ട് അവരുടെ സംസ്കാരം സവിശേഷമായ ഒരു രീതി കൈവരിച്ചു. കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉല്‍ക്കൊള്ളുന്നവയായതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജവംശത്തിന്റെ നേര്‍ക്കുണ്ടായില്ല. മാത്രമല്ല അയല്‍രാജ്യമായിരുന്ന സാമൂതിരി, കോട്ടയം എന്നിവരുമായി ബന്ധുത്വം കൂടിയുള്ളതിനാല്‍ അധികം യുദ്ധം ചെയ്യേണ്ടിവന്നതുമില്ല.
മലബാറിലെ പ്രധാനപ്പെട്ട ഒരു രാജവംശമായിരുന്നിട്ടും സമഗ്രമായ രീതിയില്‍ കുറുംബ്രനാട് രാജവംശത്തെ മുഖ്യധാരാചരിത്രം ഉള്‍ക്കൊണ്ടില്ല.

Subscribe to:
Posts (Atom)